വാക്കേത്? — സുജീഷ് ജനലരികിൽചായക്കോപ്പയുമായിരുന്ന്ഞാനതിന്റെ രുചിയറിയുന്നു.കേൾക്കുന്നുഒരിലയുടെ ശബ്ദം: ഒരൊറ്റ വാക്ക് ആവർത്തിച്ചാവർത്തിച്ച്.നോക്കുമ്പോൾമറ്റിലകൾ തലയാട്ടുന്നുഅതേവാക്ക് ഏറ്റുപറയുന്നു.പൊടുന്നനെമരച്ചില്ലയിളകുന്നുകാറ്റില്ലാതെ തന്നെ.