പിടച്ചിൽ

സന്ദര്‍ശകര്‍ക്കായി തുറന്നിട്ട കോട്ടയില്‍
ഇരുണ്ട നിലവറയിൽ, മറ്റാരുമില്ലാനേരം.
ഞങ്ങൾ തെരുതെരെ ഉമ്മവെച്ചു, ആദ്യമായി.
എന്തിനെന്നില്ലാതെ അരക്കെട്ടിളകി,
കൈകളും കാലുകളും വിറകൊണ്ടു.
തീപിടിച്ച വീടിനിറയത്തെ
കൂട്ടിലെ കിളിയെന്നപോലെ
വാരിയെല്ലിന്‍ക്കൂട്ടിൽ നിന്നും
പുറത്തുകടക്കാനാകാതെ
ഉള്ളിൽക്കിടന്നെന്തോ പിടഞ്ഞു.