ഈ കത്തി
കുറ്റകൃത്യത്തിൽ
നിങ്ങൾക്കു പങ്കാളിയെങ്കിൽ
നിങ്ങളുടെ അവഗണനയിൽ
നിങ്ങളുടെ പങ്കാളിക്കു
തുണയാകുന്നു തുരുമ്പ്.
മുറിവിനുമേലുണ്ടാകും
പൊറ്റപോലെയാണ്
തുരുമ്പെന്നു തോന്നാം
എന്നാൽ അതൊരു ജീവി:
നിങ്ങളുടെ ആയുധത്തെ
തിന്നുതീർക്കാനാകുന്ന ജീവി.
×
ഇവിടെ ലഭ്യമായ കവിതകൾ ഏതൊക്കെ എന്നറിയാൻ ഉള്ളടക്കം നോക്കൂ