എല്ലാം ഉപ്പിലിട്ടുവെക്കുന്നു കടൽമലയുടെ നാവായിനീളും പുഴ
ഇവിടെവെച്ച് കടൽരുചി അറിയുന്നു.
പരുക്കൻ പാറകളെ നക്കിനക്കി
മിനുക്കിയെടുക്കുകയാണ് തിര.
എല്ലാം മഴയിൽ കഴുകി
വെയിലത്തുണക്കിവെക്കുന്ന കരയിൽ
പിഴുതെടുത്തിട്ട നാവുപോലുള്ളൊരു മീൻ
കിടന്നുപിടയ്ക്കുന്നു.
അതിന്റെ രുചി എന്റെ നാവിന്നറിയും.
മാധ്യമം ആഴ്ചപ്പതിപ്പ് ആദ്യം പ്രസിദ്ധീകരിച്ചു. 'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
