നിങ്ങളെ കണ്ടുമുട്ടുമ്പോൾചിരിക്കേണ്ട രീതി ഞാൻ
കണ്ണാടിക്കു മുന്നിൽ ശീലിച്ചു.
എന്റെ റെസ്യൂമെ
എങ്ങനെയൊക്കെയെന്നെ
ഉപയോഗിക്കാം എന്നതിന്റെ
രേഖപ്പെടുത്തലായിരുന്നു.
ഞാൻ ജീവിക്കുന്നതെന്ന് നിങ്ങൾ
വിശ്വസിക്കേണ്ട ജീവിതമായിരുന്നു
എന്റെ സോഷ്യൽ പ്രൊഫൈൽ.
നിങ്ങളിൽ നിന്നുമങ്ങനെയാണ്
ഈ ജോലി ഞാൻ സ്വന്തമാക്കിയത്.
ചെയ്തതിനുള്ളതല്ല കൂലി.
ചെയ്തുകൊണ്ടേയിരിക്കാനുള്ള
പ്രലോഭനമത്രേ അത്.
ഇപ്പോൾ
ഇടയ്ക്കിടെ
കണ്ണാടി നോക്കി ചിരി ഉറപ്പിക്കണം.
റെസ്യൂമെ
ടു-ഡു ലിസ്റ്റാക്കണം.
ഒഴിവുനേരങ്ങളിൽ
പ്രൊഫൈൽ
അപ്ഡേറ്റ് ചെയ്യണം.
നിങ്ങൾ ജോലിക്കെടുത്ത
മനുഷ്യനെ നിലനിർത്താൻ
അയാളായി ജീവിക്കലാണ്
ശരിക്കുമെന്റെ ജോലി.

.jpg)
അഭയം തേടും നമ്മുടെ.jpg)
എനിക്കറിയാത്ത ഭാഷയിൽ.webp)
.webp)

അടയ്ക്കാൻ വിട്ടുപോകും
വസ്തുക്കളിൽ തട്ടിച്ചിതറി

കുന്നുകൾക്കിടയിൽ രാത്രി
ഓരോ വാതിലും പൂട്ടുമ്പോൾ 
ഈ കത്തി
തെളിഞ്ഞ വാനം
ഇല്ല, കുടിച്ചിരിക്കില്ല
ജനലരികിൽ തുറന്നുവെച്ച
പുറമ്പോക്കിൽ തനിയെ വളർന്നു.